 
കൊടുങ്ങല്ലൂർ: ഐ.ആർ കൃഷ്ണൻ മാസ്റ്റർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഐ.ആർ കൃഷ്ണൻ മാസ്റ്റർ സ്മാരക പുരസ്കാരം 2021 എഴുത്തുകാരൻ കാതിയാളം അബൂബക്കറിന് ഫൗണ്ടേഷൻ ചെയർമാൻ പൂയപ്പള്ളി തങ്കപ്പൻ മാസ്റ്റർ സമ്മാനിച്ചു. പതിനായിരം രൂപയും ശില്പവുമടങ്ങുന്നതായിരുന്നു പുരസ്കാരം. കൃഷ്ണൻ മാസ്റ്ററുടെ ഭവനത്തിൽ നടന്ന ചടങ്ങ് ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കൃഷ്ണൻ മാസ്റ്റർ രചിച്ച കൂടൊരുക്കൽ വീടൊരുക്കൽ എന്ന പുസ്തകവും ഉഷാദേവി മാരായിൽ രചിച്ച രാജാറാം മോഹൻ റോയ് എന്ന പുസ്തകവും ചടങ്ങിൽ പ്രകാശിപ്പിച്ചു. മുരളീധരൻ ആനാപ്പുഴ, സെബാസ്റ്റ്യൻ, ഫൗണ്ടേഷൻ സെക്രട്ടറി ടി.കെ ഗംഗാധരൻ, ഫൗണ്ടേഷൻ സെക്രട്ടറി ടി.കെ ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു.