 
മനക്കൊടി : മനക്കൊടി അയ്യപ്പൻകാവ് ക്ഷേത്രോത്സവം എഴുന്നള്ളിപ്പ് വർണ്ണാഭമായി. പെരുവനം സതീശൻ മാരാരും സംഘവും നയിച്ച മേളത്തോടെ എഴുന്നള്ളിപ്പ് നടത്തി. തിങ്കളാഴ്ച ഏഴിന് ഉത്സവത്തിന് സമാപനം കുറിച്ച് ആറാട്ട് നടക്കും. ക്ഷേത്രം തന്ത്രി പഴങ്ങാംപറമ്പ് കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി നന്ദകുമാർ എന്നിവർ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു.