തൃശൂര്‍: ഇന്ത്യന്‍ മതേതരത്വത്തിന്റെ അടിത്തറ ഗാന്ധിസമാണെന്ന് കെ. വേണു അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'ഐശ്വര്യ കേരളയാത്രയ്ക്ക്' മുന്നോടിയായി 'മതേതര കേരളം ഐശ്വര്യ കേരളം' എന്ന വിഷയത്തില്‍ കെ.പി.സി.സി പോഷക സംഘടനയായ കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദി നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസത്തിന്റെ അടിസ്ഥാന ഭാവം ഫാസിസമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ചെയര്‍മാന്‍ പ്രൊഫ. വി. എ വര്‍ഗീസ് അദ്ധ്യക്ഷനായി. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ഡോ. ദേവസ്സി പന്തല്ലൂക്കാരന്‍, ഡോ. അജിതന്‍ മേനോത്ത്, ഡോ. സി.കെ തോമസ്, അഖില്‍ എസ്. നായര്‍, പ്രൊഫ. യു.എസ് മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.