വാടാനപ്പള്ളി: ഇനി അധികാരത്തിൽ തിരിച്ചെത്തില്ലെന്ന് ഉറപ്പായ സി.പി.എം വർഗീയ കാർഡിറക്കി കേരള രാഷ്ട്രീയത്തെ മലീമസമാക്കാനാണ് ശ്രമിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് എം.പി വിൻസെന്റ്. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ പ്രസിഡന്റായി ചുമതലയേൽക്കുന്ന കെ.വി സിജിത്തിന്റെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.ജി അശോകൻ അദ്ധ്യക്ഷനായി. മുൻ എം.എൽ.എ പി.എ മാധവൻ, കെ.പി.സി.സി മെമ്പർ സി.ഐ സെബാസ്റ്റ്യൻ, പി.കെ രാജൻ, കെ.കെ ബാബു, സുബൈദ മുഹമ്മദ്, അഡ്വ. ജോസഫ് ബാബു, സി.എം നൗഷാദ് എന്നിവർ സംസാരിച്ചു.