വടക്കാഞ്ചേറി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്ന് രാവിലെ വടക്കാഞ്ചേരിയിലെത്തും. രാവിലെ 11ന് ഓട്ടുപാറയിൽ എത്തുന്ന യാത്രയെ താളമേളങ്ങളുടെ അകമ്പടിയോടെ വടക്കാഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്തേക്ക് സ്വീകരിക്കും. തുടർന്ന് നടക്കുന്ന സ്വീകരണ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസംഗിക്കും. രാവിലെ ഒമ്പതിന് ചേലക്കര പഴയന്നൂർ പ്ലാഴിയിലെ ജില്ലാ അതിർത്തിയിലെത്തുന്ന ജാഥയെ ഡി.സി.സി പ്രസിഡന്റ് എം.പി. വിൻസെന്റ് സ്വീകരിക്കും.