കൊടകര: വിഷുവിന് വിഷരഹിത പച്ചക്കറി എന്ന പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന സംയോജിത കൃഷിയുടെ ജില്ലാ തല നടീൽ ഉത്സവം നടത്തി.
കർഷക സംഘം കൊടകര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടകര കൊപ്രക്കളം പാടത്ത് നടത്തിയ നടീൽ ഉത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് ഉദ്ഘാടനം ചെയ്തു. സി.പി.എം കൊടകര ഏരിയാ സെക്രട്ടറി, ടി.എ. രാമകൃഷ്ണൻ അദ്ധ്യക്ഷനായി.
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത്, കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ, വൈസ് പ്രസിഡന്റ് കെ.ജി. രജീഷ്, കർഷക സംഘം ഏരിയ പ്രസിഡന്റ് സി.എം. ബബീഷ്, പി.ആർ. പ്രസാദൻ, ഡോ. സിൽവൻ തുടങ്ങിയവർ സംസാരിച്ചു. രണ്ടേക്കറോളം സ്ഥലത്ത് പയർ, വെണ്ട, വെള്ളരി, കുമ്പളം തുടങ്ങി വിവിധ പച്ചക്കറികളാണ് കൃഷിയിറക്കുന്നത്.