1
ചെപ്പാറ

വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിലെ പൂമലയ്ക്ക് അടുത്ത ചെപ്പാറ വിനോദസഞ്ചാര കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാടിന് സമർപ്പിക്കും. വൈകീട്ട് അഞ്ചിന് ഓൺലൈൻ വഴിയാണ് ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ചിട്ടുള്ളത്. കൊവിഡ് വ്യാപനം മൂലം അടച്ചിട്ടിരുന്ന ചെപ്പാറ ടൂറിസ്റ്റ് കേന്ദ്രം നവീകരണം പൂർത്തിയാക്കിയാണ് ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ചിട്ടുള്ളത്.

വിശാലമായി പരന്നു കിടക്കുന്ന പാറക്കെട്ടാണ് ചെപ്പാറയുടെ മുഖ്യ ആകർഷണം. നേരത്തെ നിരവധി വിനോദസഞ്ചാരികൾ ചെപ്പാറ വിനോദസഞ്ചാര കേന്ദ്രത്തിൽ സന്ദർശനത്തിനായി എത്തിയിരുന്നു. പാറക്കെട്ടിനു മുകളിലേക്ക് കയറാനായി കൈവരികളും, സഞ്ചാരികൾക്ക് വിശ്രമിക്കാനായി ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. പൂമല ഡാമിന് അടുത്തായാണ് ചെപ്പാറ വിനോദസഞ്ചാര കേന്ദ്രം .