കൊടുങ്ങല്ലൂർ: തിരികെ 1986- 88 കെ.കെ.ടി.എം പി.ഡി.സി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ സഹപാഠികളുടെ മക്കൾക്കുള്ള പുരസ്‌കാര വിതരണത്തിന്റെ സമാപനവും അവാർഡ് ജേതാക്കൾക്ക് ആദരവും നടത്തി. കൂട്ടായ്മ പ്രസിഡന്റ് കെ.എൻ അജിത്തിന്റെ അദ്ധ്യക്ഷതയിൽ ഗുരുപൂജ അവാർഡ് നേടിയ കൊടുങ്ങല്ലൂർ കൃഷ്ണൻകുട്ടിയും, മികച്ച സിനിമാ തിരക്കഥയ്ക്കുള്ള അവാർഡ് നേടിയ പി.എസ് റഫീക്കും ചേർന്ന് മികച്ച വിജയം നേടിയ അഭയ് അജിത്തിന് പുരസ്‌കാരം നൽകി ആദരിച്ചു. കൊടുങ്ങല്ലൂർ കൃഷ്ണൻകുട്ടിയെയും, പി.എസ് റഫീക്കിനെയും ആദരിച്ചു. കൂടാതെ പൊലീസിൽ 25 വർഷത്തെ സേവനം പൂർത്തീകരിച്ച് സബ് ഇൻസ്‌പെക്ടർ ആയി ചുമതലയേറ്റ കൂട്ടായ്മ അംഗം ജലീലിനെയും ചടങ്ങിൽ പൊന്നാട അണിയിച്ചു. കൂട്ടായ്മ സെക്രട്ടറി എൻ.പി ഉദയകുമാർ, സിദ്ദിഖ്, സുനിൽ ഗോപി, പ്രഹ്ളാദൻ, ദിനേഷ് ലാൽ, സജീവൻ എന്നിവർ സന്നിഹിതരായി.