പാവറട്ടി: മണലൂർ മണ്ഡലത്തിൽ അംബേദ്കർ ഗ്രാമവികസന പദ്ധതിപ്രകാരമുള്ള പ്രവൃത്തികൾ പൂർത്തീകരിച്ച മതുക്കര പട്ടികജാതി കോളനിയുടെ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിക്കും. പട്ടികജാതി - വർഗ വകുപ്പ് മന്ത്രി എ.കെ. ബാലൻ അദ്ധ്യക്ഷനാകും.
മുരളി പെരുനെല്ലി എം.എൽ.എ. ശിലാഫലകം അനാച്ഛാദനം ചെയ്യും. വകുപ്പ് മേധാവികളായ പി. പുഗഴേന്തി, പി.ഐ. ശ്രീവിദ്യ എന്നിവർ റിപ്പോർട്ട് അവതരിപ്പിക്കും. പട്ടികജാതി പട്ടിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പുനീത് കുമാർ, ജില്ലാ പട്ടികജാതി ഓഫീസർ കെ. സന്ധ്യ എന്നിവരും ജനപ്രതിനിധികളും പങ്കെടുക്കും.