ചാലക്കുടി: ദേശീയപാത കടന്നുപോകുന്ന കൊരട്ടിയിലെ എല്ലാ ഭാഗത്തും നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നതിന് തീരുമാനിച്ചു. കൊരട്ടി ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ദൗത്യത്തിന് പഞ്ചായത്ത്, മർച്ചന്റ്‌സ് അസോസിയേഷൻ, വിവിധ സംഘടനകൾ എന്നിവയാണ് സഹകരിക്കുന്നത്. 35 ലക്ഷം രൂപ ചെലവുവരുന്ന പദ്ധതിയാണ് നടപ്പാക്കുക.
ദേശീയപാതയിലെ അപകടങ്ങൾ ഒഴിവാക്കൽ, കവർച്ചകൾ തടയുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഇതിന്റെ പിന്നിൽ. എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് ചേർന്ന യോഗം ബി.ഡി. ദേവസി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൊലീസ് എസ്.എച്ച്.ഒ: ബി.കെ. അരുൺ അദ്ധ്യക്ഷനായി. പഞ്ചായത്ത് വികസന കാര്യ സമിതി അദ്ധ്യക്ഷൻ അഡ്വ. കെ.ആർ. സുമേഷ്, ബെന്നി ജോസ്, ഉമേഷ് കുമാർ ഇല്ലിക്കൽ എന്നിവർ പ്രസംഗിച്ചു.