k-surendran

തൃശൂർ: എന്തുകൊണ്ടാണ് കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങൾ ഭരിക്കാനുള്ള അവകാശം ഹിന്ദുക്കൾക്കില്ലാത്തതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ചോദിച്ചു. ബി.ജെ.പി തൃശൂർ ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ മുസ്ലിം ദേവാലയങ്ങൾ ഭരിക്കുന്നത് മുസ്ലിംങ്ങളും ക്രൈസ്തവ ദേവാലയങ്ങൾ ഭരിക്കുന്നത് ക്രിസ്ത്യാനികളുമാണ്. എന്നാൽ മറ്റ് മതക്കാർക്കുള്ള അവകാശങ്ങൾ ഹിന്ദുക്കൾക്ക് ലഭിക്കുന്നില്ല. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ തീരുമാനിക്കാനുള്ള അധികാരം കോടതിക്ക് ചാർത്തി കൊടുത്തത് സർക്കാരാണ്. മറ്റ് മതങ്ങൾക്കില്ലാത്ത കാര്യങ്ങൾ ഭൂരിപക്ഷ സമുദായത്തിന് മേൽ അടിച്ചേൽപ്പിക്കുന്നത് എന്ത് മതേതരത്വമാണ്. രണ്ട് മുന്നണികളുടെയും നേതാക്കൾ സമനില തെറ്റിയ പോലെയാണ് പ്രതികരിക്കുന്നത്. വൈരുദ്ധ്യാത്മക ഭൗതികവാദം നടപ്പാകില്ലെന്ന് എം.വി ഗോവിന്ദൻ പറഞ്ഞത് ഞങ്ങൾ കാലാകാലങ്ങളായി പറയുന്നതാണ്.