1
ഐശ്യര്യകേരളയാത്രക്ക് വടക്കാഞ്ചേരിയിൽ നല്കിയ സ്വീകരണ സമ്മേളനത്തിൽ രമേശ് ചെന്നിത്തല പ്രസംഗിക്കുന്നു.

വടക്കാഞ്ചേരി: സംസ്ഥാനത്ത് അഴിമതി രഹിതമായ ഒരു ഭരണം കാഴ്ചവയ്ക്കാൻ യു.ഡി.എഫിന് മാത്രമേ കഴിയൂവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് വടക്കാഞ്ചേരിയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാരിന് ജനം മറുപടി കൊടുക്കും. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ പാവപ്പെട്ടവർക്കായുള്ള വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി അർഹതപ്പെട്ടവർക്ക് നല്കും. എൽ.ഡി.എഫ് സർക്കാർ ശബരിമലയിൽ നടത്തിയ നരനായാട്ട് കേരളത്തിലെ ജനങ്ങളുടെ നെഞ്ചിലേറ്റ മുറിവ് ഉണങ്ങിയിട്ടില്ല. ഒരു മുഖ്യമന്ത്രിയും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി സ്വീകരിച്ചത്. യു.ഡി.എഫ്. അധികാരത്തിലെത്തിയാൽ ശബരിമല വിഷയത്തിൽ പ്രത്യേക നിയമനിർമ്മാണം നടത്തുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.

രമ്യ ഹരിദാസ് എം.പി സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. അനിൽ അക്കര എം.എൽ.എ അദ്ധ്യക്ഷനായി. യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ, എം.പിമാരായ ടി.എൻ. പ്രതാപൻ, ബെന്നി ബെഹന്നാൻ, ഡി.സി സി പ്രസിഡന്റ് എം.പി. വിൻസെന്റ് എന്നിവർ പ്രസംഗിച്ചു.