ചാലക്കുടി: കുണ്ടുകുഴിപ്പാടം കുറ്റിച്ചിറ ശ്രീഅന്നപൂർണേശ്വരി ശ്രീഭദ്രകാളി മഹാക്ഷേത്രത്തിൽ ഫെബ്രുവരി എട്ട് മുതൽ 16 വരെ നടക്കുന്ന പള്ളിവേട്ട മഹോത്സവത്തിന് ക്ഷേത്രം തന്ത്രി ഡോ. വിജയൻ കാരുമാത്ര തൃക്കൊടിയേറ്റ് നടത്തി. ക്ഷേത്രം മേൽശാന്തി സഹദേവൻ കത്രേഴത്ത് മുഖ്യകാർമ്മികത്വം വഹിച്ചു.
ഫെബ്രുവരി 12ന് വൈകീട്ട് 6.30 മുതൽ താലി സമർപ്പണം, 13ന് പള്ളിവേട്ട മഹോത്സവ ദിനത്തിൽ വൈകീട്ട് അഞ്ചിന് കാഴ്ചശീവേലി, ഏഴിന് വലിയ ചുറ്റുവിളക്ക്, ദീപാരാധന, 7.15ന് തായമ്പക, എട്ടിന് പള്ളിവേട്ട, പത്തിന് പള്ളിനിദ്ര എന്നിവ നടക്കും. ഫെബ്രുവരി 14ന് രാവിലെ ആറിന് പള്ളിയുണർത്തൽ, എട്ടിന് ആറാട്ട് ബലി, തുടർന്ന് ക്ഷേത്രക്കുളത്തിൽ തിരുആറാട്ട്, 9.30ന് കൊടിയിറക്കൽ, 11ന് മംഗളപൂജ തുടങ്ങിയ ചടങ്ങുകളും നടക്കും.