 
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ നിത്യവും നെയ്യ് വിളക്ക് കത്തിക്കുന്നതിന് രണ്ട് വെള്ളി വിളക്കുകൾ മധുര സ്വദേശി ശ്രീറാം എന്ന ഭക്തൻ സമർപ്പിച്ചു. ആറ് കിലോഗ്രാം തൂക്കം വരുന്ന വിളക്കുകൾക്ക് നിർമ്മാണ ചെലവടക്കം ആറ് ലക്ഷം രൂപയിലധികം വരും.