വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ചെപ്പാറ ടൂറിസം കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. കൊവിഡ് മൂലം അടച്ചിട്ടിരുന്ന ടൂറിസ്റ്റ് കേന്ദ്രത്തിൽ 45 ലക്ഷം രൂപ ചെലവിൽ നവീകരണ പ്രവൃത്തികൾ പൂർത്തീകരിച്ച ശേഷമാണ് തുറന്നു കൊടുക്കുന്നത്. ചടങ്ങിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷനായി.