 
ചാവക്കാട്: ചാവക്കാട് ബ്ലോക്ക് ക്ഷീരവികസന വകുപ്പിന്റെയും ചാവക്കാട് ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ നടന്ന ക്ഷീരകർഷക സമ്പർക്ക പരിപാടി ചാവക്കാട് ബ്ലോക്ക് തല ഉദ്ഘാടനം വാർഡ് കൗൺസിലർ ഗിരിജാ പ്രസാദ് നിർവഹിച്ചു. സംഘം പ്രസിഡന്റ് ഇന്ദിര രവീന്രൻ അദ്ധ്യക്ഷയായി. ക്ഷീര വികസന ഓഫീസർ കെ.എസ്. സുസ്മിത ക്ലാസെടുത്തു. സെക്രട്ടറി വി. ബിനിബാൽ, സംഘം ഭരണ സമിതിഅംഗം വാസുദേവൻ പൊന്നുപറബിൽ, ആലുങ്ങൽ അനിലൻ, തൊണ്ടംപിരി നൗഷാദ്, രാജേഷ് നെടിയേടത്ത് എന്നിവർ സംസാരിച്ചു.