തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്യുന്നത് പ്രസവമെടുപ്പ് ജോലിയാണെന്ന് മുസ്‌ലിം ലീഗ് നേതാവ് ഡോ. എം.കെ. മുനീർ. യു.ഡി.എഫ് തുടങ്ങിവച്ച പദ്ധതികളുടെ ഉദ്ഘാടനമാണ് എൽ.ഡിഎഫ് സർക്കാർ ചെയ്യുന്നത്. പ്രസവമെടുക്കുന്ന ഡോക്ടറെ ആരും വാപ്പ എന്ന് വിളിക്കില്ലെന്നും മുനീർ ഓർമ്മിപ്പിച്ചു.
ലൈറ്റ് മെട്രോ പദ്ധതികൾ ഇല്ലാതാക്കിയവരാണ് നാട് ഭരിക്കുന്നത്. ഉമ്മൻ ചാണ്ടി മ്പർക്കാർ തുടങ്ങിവച്ച കോഴിക്കോട്, തിരുവനന്തപുരം മെട്രോ പദ്ധതികൾ ഫ്രീസറിൽ വയ്ക്കുകയാണ് എൽ.ഡി.എഫ് സർക്കാർ ചെയ്തത്. ഐശ്വര്യകേരള യാത്രയ്ക്ക് തൃശൂർ, ഒല്ലൂർ നിയോജക മണ്ഡലങ്ങളുടെ ആഭിമുഖ്യത്തിൽ തെക്കെ ഗോപുരനടയിൽ നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൽ.ഡിഎഫ് സർക്കാരിന്റെ ബാലൻസ് ഷീറ്റ് പൂജ്യമാണ്. ഏകഛത്രാധിപതിയെപ്പോലെ എല്ലാവരെയും പുച്ഛത്തോടെ കാണുന്ന മുഖ്യമന്ത്രിയെ കേരളത്തിന് ലഭിച്ചത് പിണറായി വിജയനിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.