വടക്കാഞ്ചേരി: ആചാരാനുഷ്ഠാനങ്ങൾ കൊണ്ട് മറ്റ് ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായ ചടങ്ങുകൾ നടക്കുന്ന മച്ചാട് തിരുവാണിക്കാവ് ഭഗവതി ക്ഷേത്രത്തിലെ മാമാങ്കത്തോട് അനുബന്ധിച്ച് നടക്കുന്ന കാവ് കൂറയിടൽ ചടങ്ങ് നാളെ നടക്കും. തട്ടകത്തു നിന്നും മുറിച്ചു കൊണ്ടുവരുന്ന പച്ച മുള തട്ടകത്തെ തച്ചൻ ചെത്തിമിനുക്കി സ്ഥാപിക്കുന്നതാണ് കൂറയിടൽ ചടങ്ങ്.

വടക്കെ നടയിലെ കൂത്തു മാടത്തിനു സമീപമാണ് ചടങ്ങുകൾ നടക്കുക. ശ്രീകോവിലിൽ നിന്നും പൂജിച്ച പുഷ്പവും ഹാരവും ചാർത്തിയാണ് കൂറ നാട്ടുക. കല്ലംപാറ പനങ്ങാട്ടുകര ദേശക്കാരാണ് ഈ വർഷത്തെ മാമാങ്കത്തിന്റെ നടത്തിപ്പുകാർ. കൂറയിടുന്നതിനു മുന്നോടിയായി കാവും പരിസരവും ശുചിയാ ക്കുന്ന പ്രവൃത്തികൾ പൂർത്തീകരിച്ചു. ഈ മാസം 19നാണ് പറ പുറപ്പാട്. 23നാണ് മച്ചാട് മാമാങ്കം.