kattookkaran
ജോസ് കാട്ടൂക്കാരനെ മേയർ എം.കെ. വർഗീസ് സന്ദർശിച്ചപ്പോൾ.

തൃശൂർ: വാർദ്ധക്യ സഹജമായ അസുഖം നിമിത്തം വീട്ടിൽ വിശ്രമിക്കുന്ന തൃശൂർ കോർപറേഷന്റെ പ്രഥമ മേയറായ ജോസ് കാട്ടൂക്കാരനെ മേയർ എം.കെ. വർഗീസ് സന്ദർശിച്ചു. പ്രഥമ കൗൺസിലിൽ അംഗമായിരുന്ന ഇപ്പോഴത്തെ മേയറുമായി മുൻ മേയർ അക്കാലത്തെ കൗൺസിൽ നടപടികളുടെ സ്മരണ അയവിറക്കി. മുൻ മേയറെ പൊന്നാട അണിയിച്ച് ആദരിച്ചാണ് എം.കെ. വർഗീസ് മടങ്ങിയത്.