 
വടക്കാഞ്ചേരി: മച്ചാട് മാമാങ്കത്തിന്റെ ഈ വർഷത്തെ നടത്തിപ്പുകാരായ പനങ്ങാട്ടുകര കല്ലംപാറ ദേശക്കാരുടെ വിളംബര പത്രിക പ്രകാശനം ചെയ്തു. മച്ചാട് തിരുവാണിക്കാവ് ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ശശികുമാർ മക്കാടൻ സാമൂഹിക പ്രവർത്തകൻ ഡോ. ഐശ്വര്യ സുരേഷിന് പത്രിക നൽകി പ്രകാശനകർമ്മം നിർവഹിച്ചു. സെക്രട്ടറി കെ. ചന്ദ്രശേഖരൻ, ജനറൽ കൺവീനർ കെ. നാരായണൻകുട്ടി, മച്ചാട് മാമാങ്കം തെക്കുംകര വിഭാഗം പ്രസിഡന്റ് രഘു പാലിശ്ശേരി എന്നിവർ പങ്കെടുത്തു.