ponkala

ചേലക്കര: വട്ടുള്ളി മല്ലിശ്ശേരി കാവിലെ എടപ്പറ്റ മഹോത്സവത്തിന്റെ ഭാഗമായി നടന്ന പൊങ്കല അർപ്പണങ്ങൾ ഭക്തി നിർഭരമായി ആഘോഷിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടന്നത്. പുലർച്ചെ എത്തിയ ഭക്തജനങ്ങൾ പ്രസാദമായി പൊങ്കാല അർപ്പിച്ചു. അമ്പക്കാട്ട് ഇല്ലം മുരളി ഇളയത്, ക്ഷേത്ര കോമരം പ്രകാശൻ നമ്പ്യത്ത് എന്നിവർ കാർമ്മികത്വം വഹിച്ചു. ദേവസ്വം ഓഫീസർ ദിനേശ്, ക്ഷേത്രം ഉപദേശക സമിതി ഭാരവാഹികളായ കെ.സി. വിനോദ്, ടി.വി. വൈശാവ്, രതീഷ് ടി.യു. എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്.