puthoor
പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ ഉദ്ഘാടനം അറിയിച്ച് നടന്ന വിളംബര ഘോഷയാത്ര.

പുത്തൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ ഒന്നാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരി 13ന് 3.30ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നതിന്റെ ഭാഗമായി വിളംബര ഘോഷയാത്ര നടന്നു. പുത്തൂർ ഗ്രാമ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ഘോഷയാത്ര നടന്നു. നയന മനോഹരമായ രീതിയിൽ ആണ് ഘോഷയാത്ര നടന്നത്. വിവിധ കലാരൂപങ്ങളുടെയും വാദ്യ മേളങ്ങളുടെയും അകമ്പടിയോടെയാണ് ഘോഷയാത്ര സംഘടിപ്പിച്ചത്.