udgadanam
ഞെള്ളൂര്‍ - വെണ്ടോര്‍ പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം മന്ത്രി,പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍വഹിക്കുന്നു

കല്ലൂർ: തൃക്കൂർ - അളഗപ്പനഗർ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഞെള്ളൂർ - വെണ്ടോർ പാലത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 50 ലക്ഷം രൂപ വിനിയോഗിച്ചാണ് പാലം നിർമ്മിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് മോഹനൻ തൊഴുക്കാട് അദ്ധ്യക്ഷനായി. അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസൺ തയ്യാലക്കൽ, ജില്ലാ പഞ്ചായത്ത് അംഗം ജോസഫ് ടാജറ്റ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരൻ, അംഗങ്ങളായാ പോൾസൺ തെക്കുംപീടിക, ഭാഗ്യവതി ചന്ദ്രൻ, അജീഷ് മുരിയാടൻ എന്നിവർ സംസാരിച്ചു.