തൃപ്രയാർ: ആക്ട്‌സ് തൃപ്രയാർ ബ്രാഞ്ചിന്റെ പുതിയ ഓഫീസ്, ആംബുലൻസ് എന്നിവ 13ന് എം.എ യൂസഫലി ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് നാട്ടിക ശ്രീനാരായണ ഹാളിൽ നടക്കുന്ന ചടങ്ങിൽ ഫാ. ഡേവിസ് ചിറമേൽ ഓൺലൈനായി മുഖ്യ പ്രഭാഷണം നടത്തും. കളക്ടർ എസ്. ഷാനവാസ് ഭദ്രദീപം തെളിക്കും. അഡ്വ. എ.യു രഘുരാമപ്പണിക്കർ, സി.പി സാലിഹ്, മാസ്റ്റർ നിവേദ് എന്നിവരെ ആദരിക്കും. മേയർ എം.കെ വർഗീസ് ആംബുലൻസ് ഫ്‌ളാഗ് ഒഫ് ചെയ്യും. ടി.എൻ പ്രതാപൻ എം.പി, ഗീത ഗോപി എം.എൽ.എ എന്നിവർ മുഖ്യാതിഥികളാകും. പോളി ജംഗ്ഷനിലെ നാട്ടിക പഞ്ചായത്ത് കെട്ടിടത്തിലാണ് പുതിയ ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നതെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന് ഒരു സഹൃദയനാണ് 20 ലക്ഷം രൂപ ചെലവഴിച്ച് പുതിയ ആംബുലൻസ് നൽകിയത്. സൗജന്യ ജീവൻ രക്ഷാ പ്രവർത്തനങ്ങളും സന്നദ്ധ വളണ്ടിയർ സേവനവും ആക്ടസിൽ ലഭ്യമാകും. പ്രസിഡന്റ് പി.ജി നായർ, സെക്രട്ടറി സുനിൽ പാറമ്പിൽ, ട്രഷറർ ബഷീർ എം.കെ, പി. വിനു, അഭയ് രവീന്ദ്രൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.