mrs

ചേലക്കര: പട്ടികജാതി വിദ്യാർത്ഥികൾക്ക് ഉയർന്ന വിദ്യാഭ്യാസ സൗകര്യം പ്രാപ്യമാക്കുന്ന ഗവ. മോഡൽ റസിഡൻഷ്യൽ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ഉദ്ഘാടനം നടന്നു. പട്ടികജാതി വികസന വകുപ്പിൽ നിന്നും 10 കോടി രൂപ ചെലവഴിച്ച് തിരുവില്വാമല ഗ്രാമപഞ്ചായത്തിലെ മലാറയിൽ പണിപൂർത്തിയാക്കിയ കെട്ടിടത്തിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. മന്ത്രി എ.കെ. ബാലൻ അദ്ധ്യക്ഷനായി.

മന്ത്രി ഡോ. തോമസ് ഐസക് മുഖ്യ പ്രഭാഷണം നടത്തി. യു.ആർ. പ്രദീപ് എം.എൽ.എ ശിലാഫലക അനാച്ഛാദനം നടത്തി. സ്‌കൂളിൽ ചടങ്ങിൽ യു.ആർ. പ്രദീപ് എം.എൽ.എ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷറഫ്, തിരുവില്വാമല പഞ്ചായത്ത് പ്രസിഡന്റ് ണ്ട് സ്മിത സുകുമാരൻ, ജില്ലാ പഞ്ചായത്ത് അംഗം ദീപ എസ്. നായർ , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.പി. ശ്രീജയൻ, ആശാ ദേവി, ജില്ലാ പട്ടികജാതി വികസന ഓഫീസർ ജിഷ, പ്രധാന അദ്ധ്യാപിക ബി.ടി. ബിന്ദു തുടങ്ങിയവർ സംസാരിച്ചു.