പാവറട്ടി: എളവള്ളി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ താമസിക്കുന്ന തെപ്പുറത്ത് സരോജനിയുടെ ആൾ താമസമില്ലാത്ത വീടിന് തീ പിടിച്ചു. ഗുരുവായൂർ സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ പി.എ. അബ്ബാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്. എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ്, ജനപ്രതിനിധികളായ കെ.ഡി. വിഷ്ണു, ടി.സി. മോഹനൻ, പി.എം. അബു എന്നിവർ സംഭവസ്ഥലത്ത് എത്തിയിരുന്നു. വീട്ടിൽ സൂക്ഷിച്ചിരുന്ന എല്ലാ വസ്തുക്കളും കത്തിനശിച്ചു.