തളിക്കുളം: എരണേഴത്ത് ഭഗവതി ക്ഷേത്ര മഹോത്സവം ആഘോഷിച്ചു. പുലർച്ചെ നാലിന് ചടങ്ങുകൾ ആരംഭിച്ചു. കലശാഭിഷേകം, പന്തീരടി പൂജ, പ്രഭാത ശീവേലി, കാഴ്ച ശീവേലി, ദീപാരാധന, രാത്രി കേളി, തായമ്പക, ഗുരുതി തർപ്പണം എന്നിവയുണ്ടായി. കാഴ്ച ശീവേലിക്ക് അന്നമനട ഉമാമഹേശ്വരൻ തിടമ്പേറ്റി. ഇന്ന് രാവിലെ ഏഴിന് ആറാട്ട് എഴുന്നള്ളിപ്പ് നടക്കും.