തൃശൂർ: കേന്ദ്ര സർക്കാരിന്റെ വൈദ്യ നയത്തിനെതിരെ ഐ.എം.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ രാവിലെ എട്ട് മുതൽ വൈകിട്ട് ആറ് വരെ തേക്കിൻകാട് മൈതാനിയിൽ നിരാഹാര സമരം നടത്തുമെന്ന് ഭാരാവാഹികൾ അറിയിച്ചു. ആയുർവേദ ഡോക്ടർമാർക്ക് 58 ഓളം ശസ്ത്രക്രിയ നടത്താൻ അനുവാദം നൽകിയിരിക്കുകയാണ്.

ആധുനിക വൈദ്യ ഡോക്ടർമാർ ചെയ്യുന്ന ശസ്ത്രക്രിയകൾ ആയുർവേദ ഡോക്ടർമാർക്ക് ചെയ്യാൻ അനുവാദം നൽകുന്ന കേന്ദ്രസർക്കാരിന്റെ നയം വികലവും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഈ തീരുമാനത്തിനെതിരെയാണ് മോഡേൺ മെഡിസിൻ ഡോക്ടർമാർ സമരം ചെയ്യുന്നതെന്ന് ഡോ. വി. ഗോപികുമാർ, ഡോ. അമർ ജയന്തി , ഡോ. ബൈജു ,ഡോ. പവൻ മധുസൂദനൻ എന്നിവർ പറഞ്ഞു.