zoo

തൃശൂർ : വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ ആദ്യഘട്ട ഉദ്ഘാടനം ഇന്ന്. നൂറ്റാണ്ടിലേറെ പഴക്കമുള്ള തൃശൂർ മൃഗശാലയിലെ മൃഗങ്ങളെ മാറ്റി പാർപ്പിക്കുന്നതിനാണ് അന്താരാഷ്ട്ര നിലവാരത്തിൽ സുവോളജിക്കൽ പാർക്ക് നിർമ്മിക്കുന്നത്.

മൂന്ന് ഘട്ടങ്ങളിലായി നിർമ്മാണം പുരോഗമിക്കുന്ന സുവോളജിക്കൽ പാർക്കിന്റെ ആദ്യഘട്ടമാണ് പൂർത്തിയായതെന്ന് ചീഫ് വിപ്പ് അഡ്വ. കെ. രാജൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇന്ന് വൈകീട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും. മന്ത്രി കെ. രാജു അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ തോമസ് ഐസക്, മന്ത്രി എ.സി മൊയ്തീൻ, സി. രവീന്ദ്രനാഥ്, അഡ്വ. വി.എസ് സുനിൽകുമാർ, ചീഫ് വിപ് അഡ്വ. കെ. രാജൻ, ടി .എൻ പ്രതാപൻ എം.പി എന്നിവർ പങ്കെടുക്കും.

തൃശൂർ സുവോളജിക്കൽ പാർക്ക് ഡയറക്ടർ ദീപ കെ.എസ്, പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ എന്നിവരും പങ്കെടുത്തു. ആസ്‌ട്രേലിയക്കാരനായ ജോൺ കോവാണ് സുവോളജിക്കൽ പാർക്ക് രൂപകൽപ്പന ചെയ്തത്.


പാർക്കിലെ സംവിധാനങ്ങൾ ഇങ്ങനെ


136.85 ഹെക്ടർ വരുന്ന വനഭൂമിയിൽ വന്യജീവികൾക്ക് 23 വാസസ്ഥലങ്ങൾ

പാർക്കിംഗ് സൗകര്യം

സന്ദർശകർക്കുള്ള അടിസ്ഥാനസൗകര്യം

മൃഗങ്ങൾക്കുള്ള ഹോസ്പിറ്റൽ

നിർമ്മാണ പ്രവർത്തനം മൂന്നു ഘട്ടമായി


ആദ്യഘട്ടം


കാട്ടുപോത്ത്, കരിങ്കുരങ്ങ്, സിംഹവാലൻ കുരങ്ങ്, വിവിധയിനം പക്ഷികൾ എന്നിവയ്ക്കുള്ള ആവാസയിടങ്ങൾ, അഡ്മിനിസ്ട്രീറ്റിവ് ഓഫീസ്, ആശുപത്രി സമുച്ചയം. സൂ കിച്ചൻ ബ്ലോക്ക്

രണ്ടാം ഘട്ടം


മുതല, മാൻ, കടുവ, പുലി, സിംഹം, ഉഭയ ജീവികൾ, രാത്രി സഞ്ചാരികൾ, ഉരഗങ്ങൾ എന്നിവയുടെ ആവാസവ്യവസ്ഥ

സന്ദർശകർക്കുള്ള അടിസ്ഥാന സൗകര്യങ്ങളായ ഓറിയന്റേഷൻ സെന്റർ, പാർക്കിംഗ്.

മൂന്നാംഘട്ടം


ജിറാഫ്, സീബ്ര, ഒട്ടക പക്ഷി, ഹിപ്പോപൊട്ടാമസ്, കരടി, വരയാട്, പുൽമേട്, പക്ഷികൾ, ഇരപിടിയൻ പക്ഷികൾ, കുറുക്കൻ, ചെന്നായ, കഴുതപുലി എന്നീ ജീവികളുടെ ആവാസയിടങ്ങൾ, ജലവിതരണ സംവിധാനം, ഇലക്ട്രിഫിക്കേഷൻ, ലാൻഡ് സ്‌കേപിംഗ്, കോബൗണ്ട് വാൾ, ഭൂമി ഏറ്റെടുക്കൽ എന്നിവ പൂർത്തിയാക്കും.

പദ്ധതി തുക


കിഫ്ബി- 269.75 കോടി
സംസ്ഥാന വിഹിതം- 40 കോടി

ആദ്യഘട്ടത്തിൽ പൂർത്തിയായത്


മൃഗങ്ങൾക്കുള്ള നാല് വാസസ്ഥലങ്ങൾ

പാർക്ക് ഹെഡ് ഓഫീസ്

ആശുപത്രി സമുച്ചയം

മൂന്നാംഘട്ടത്തിൽ പെടുന്ന ചുറ്റുമതിൽ

ജലവിതരണ സംവിധാനം