covid

തൃശൂർ : കൊവിഡ് പൊസിറ്റീവാകുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവ് വന്നിട്ടില്ലെങ്കിലും ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് പോകുന്നവരുടെ എണ്ണം കുറയുന്നു. നിലവിൽ പൊസിറ്റീവ് ആകുന്നവരിൽ വളരെ കുറച്ച് പേർ മാത്രമാണ് ഇത്തരം കേന്ദ്രങ്ങളിലേക്ക് പോകാൻ താത്പര്യം പ്രകടിപ്പിക്കുന്നുള്ളൂ. താമസവും മറ്റ് ചികിത്സാ സൗകര്യവും ഇത്തരം കേന്ദ്രങ്ങളിലുണ്ടെങ്കിലും ഭക്ഷണം, മറ്റ് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നതിനുള്ള സൗകര്യം എന്നിവ കുറഞ്ഞു വരുന്നതാണ് കാരണമെന്നും പറയുന്നു. ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളിലെ തദ്ദേശ സ്ഥാപാനങ്ങളാണ് ഭക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യുന്നത്. എന്നാൽ ഇക്കാര്യത്തിൽ മുമ്പുള്ള പോലെ കൃത്യമായ ഇടപെടലില്ലെന്നും പരാതിയുണ്ട്. പല കേന്ദ്രങ്ങളിലും ചൂടുവെള്ളം പോലും കൃത്യമായി ലഭിക്കാത്ത സാഹചര്യമുണ്ടെന്നും ആരോപണമുണ്ട്.

മെഡിക്കൽ കോളേജിലാണ് ഏറ്റവും കൂടുതൽ പരാതി. ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് പോകുന്നവരിൽ ഭൂരിഭാഗം പേരും അറുപത് വയസിന് മുകളിൽ ഉള്ളവരും മറ്റ് രോഗങ്ങളുള്ളവരുമാണ്. കൊവിഡ് പൊസിറ്റീവ് ആയവർക്ക് വീടുകളിൽ ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന സൗകര്യം ഉള്ളവർക്കാണ് ആർ.ആർ.ടികൾ അനുമതി നൽകുന്നത്. നിലവിൽ അയ്യായിരത്തോളം കൊവിഡ് പൊസിറ്റീവ് രോഗികൾ ജില്ലയിലുണ്ടെങ്കിലും അഞ്ഞൂറിൽ താഴെ മാത്രമാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ കഴിയുന്നത്. കൂടാതെ അഞ്ഞൂറോളം പേർ മെഡിക്കൽ കോളേജ്, മറ്റ് സർക്കാർ ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലും ചികിത്സയിലുണ്ട്. ബാക്കിയുള്ളവർ എല്ലാവരും വീടുകളിൽ തന്നെയാണ് കഴിയുന്നത്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരിൽ ഭൂരിഭാഗവും കുട്ടികളും അമ്പത് വയസിന് താഴെയുള്ളവരുമാണ്. അതേസമയം പത്ത് വയസിന് താഴെയുള്ള കുട്ടികളിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 120 ഓളം കുട്ടികൾക്കാണ് കൊവിഡ് പൊസിറ്റീവായത്.

ചികിത്സയിലുള്ളത് ഇങ്ങനെ