 
തളിക്കുളം: ആറാട്ട് മഹോത്സവത്തോടെ തളിക്കുളം എരണേഴത്ത് ശ്രീഭഗവതി ക്ഷേത്ര മഹോത്സവം സമാപിച്ചു. രാവിലെ ഏഴിന് ആറാട്ടിന് എഴുന്നള്ളിപ്പ്, തുടർന്ന് ആറാട്ട്, കൊടിക്കൽ പറ, കൊടിയിറക്കൽ, മംഗളപൂജ എന്നിവ നടന്നു. ക്ഷേത്രം തന്ത്രി നാരായണൻകുട്ടി ശാന്തി മുഖ്യ കാർമ്മികത്വം വഹിച്ചു. ക്ഷേത്രം മേൽശാന്തി പ്രകാശൻ മറ്റു ശാന്തിമാരായ ധനേഷ്, സുഷിൽ, സിലിൽ എന്നിവർ കാർമ്മികരായി. പ്രസിഡന്റ് ബൈജു വി.ജി, വൈസ് പ്രസിഡന്റ് ഷൈജു ഇ.എസ്, സെക്രട്ടറി ജയശങ്കർ ഇ.ഡി, ജോ. സെക്രട്ടറി സ്മിത്ത് ഇ.വി.എസ്, ഖജാൻജി പ്രിൻസ് എന്നിവർ നേതൃത്വം നൽകി.