sukumaran-master

കയ്പമംഗലം: എടത്തിരുത്തി ഇത്തൾ തോടിന് സമീപം കൊല്ലാറ പരേതനായ കിട്ടു മകൻ സുകുമാരൻ മാസ്റ്റർ (86) നിര്യാതനായി. ചെന്ത്രാപ്പിന്നി ഹൈസ്‌കൂൾ , പെരുമ്പടപ്പ് യു.പി സ്‌കൂൾ എന്നിവിടങ്ങളിലെ അദ്ധ്യാപകനായിരുന്നു. പെരുമ്പടപ്പ് ശ്രീനാരായണ സ്മാരക സമാജം, ശ്രീ നാരായണ ലൈബ്രറി, ശ്രീ നാരായണ സ്‌പോർട്‌സ് ക്ലബ്ബ്, ശ്രീ നാരായണ യുവജന കലാസമതി എന്നിവയുടെ ഭാരവാഹിയും, ശ്രീ നാരായണ സ്‌പോട്‌സ് ക്ലബ്ബിന്റെ ആദ്യകാല ടൂർണമെന്റുകളിൽ അനൗൺസറും ആയിരുന്നു. ഭാര്യ: സരള. മക്കൾ: പരേതനായ സുകേഷ് ,സുജ രവി , സുഷ ഉത്തമൻ , സീമ ചന്ദ്രൻ (അദ്ധ്യാപിക എസ്.എൻ വിദ്യാഭവൻ ചെന്ത്രാപ്പിന്നി ). മരുമക്കൾ: പരേതനായ രവി, ഉത്തമൻ (വിദേശം), ചന്ദ്രൻ (റിട്ട. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ). സംസ്‌കാരം നടത്തി.