ചേലക്കര: വാഴക്കോട് - പ്ലാഴി സംസ്ഥാന പാത പുനരുദ്ധാരണത്തിന് തുക അനുവദിച്ചതായി യു.ആർ. പ്രദീപ് എം.എൽ.എ അറിയിച്ചു. റിബിൽഡ് കേരള ഇനിഷിയേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി 142.58 കോടി രൂപ അനുവദിച്ച് 22.72 കിലോമീറ്റർ വരുന്ന വാഴക്കോട് - പ്ലാഴി സംസ്ഥാന പാത ടെൻഡർ ചെയ്തു.

മാർച്ച് 29 വരെ ടെൻഡർ സമർപ്പിക്കാം. പ്രളയവും മണ്ണിടിച്ചിലും അടക്കമുള്ള പ്രകൃതിക്ഷോഭത്തിൽ റോഡ് തകർന്നു പോകാത്ത തരത്തിലുള്ള സാങ്കേതിക വിദ്യയും അന്താരാഷ്ട്ര നിലവാരത്തിലുള്ള സാങ്കേതിക വിദ്യയും സംയോജിപ്പിച്ചാണ് റോഡ് പുനരുദ്ധാരണം ചെയ്യുന്നത്.

കൈയേറ്റം ഒഴിപ്പിച്ച് വീതി കൂട്ടി മതിയായ ഡ്രെയിനേജ്, പാലങ്ങൾ ബസ് വേ, ഫുട്പാത്ത് തുടങ്ങിയ സൗകര്യങ്ങളോടും കൂടിയാണ് നിർമ്മിക്കുക.