 
ചമ്മന്നൂർ: മാഞ്ചിറയ്ക്കൽ ശ്രീഭഗവതി ക്ഷേത്രത്തിൽ ആറുദിവസങ്ങളിലായി നടന്നു വന്നിരുന്ന നവീകരണ കലശത്തിനും പുനഃപ്രതിഷ്ഠാ ചടങ്ങുകൾക്കും സമാപനം. ക്ഷേത്രം തന്ത്രി മുല്ലപ്പള്ളി ശശി ഭട്ടതിരിപ്പാടിന്റെയും മേൽശാന്തി തത്തമംഗലം മന നാരായണൻകുട്ടിയുടെയും മുഖ്യകാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ.
ഊട്ടുപുര, തിടപ്പള്ളി, ശ്രീകോവിൽ കട്ടിള വാതിൽ, സോപാനം പിച്ചള പൊതിഞ്ഞത്, ദേവിക്ക് ഗോളക തുടങ്ങിയവയുടെ സമർപ്പണം നടന്നു. ക്ഷേത്രം നവീകരണ കമ്മിറ്റി ചെയർമാൻ സുധീഷ് തോട്ടുപുറത്ത്, കൺവീനർ പുഷ്പാകരൻ പാറക്കാട്ട്, ക്ഷേത്രം പ്രസിഡന്റ് ശിവദാസൻ പരത്തിവളപ്പിൽ, സെക്രട്ടറി സുരേഷ് പലക്കൽ, ട്രഷറർ രാജൻ മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി.
നവീകരണ പരിപാടിയോട് അനുബന്ധിച്ച് ക്ഷേത്രത്തിൽ നിർദ്ധനരായ രോഗികൾക്ക് ചികിത്സ സഹായധന വിതരണവും പ്രസാദ ഊട്ടും ഉണ്ടായിരുന്നു.