1
തിരുവാണിക്കാ വിൽ നടന്ന കാവ് കൂറയിടൽ ചടങ്ങ്.

വടക്കാഞ്ചേരി: മച്ചാട് മാമാങ്കത്തിന് മുന്നോടിയായി നടക്കുന്ന കൂറയിടൽ ചടങ്ങ് തിരുവാണിക്കാവ് ഭഗവതി ക്ഷേത്രത്തിൽ നടന്നു. ദേശത്തെ തച്ചൻ ജി. ജിനീഷ് പച്ച മുളയിൽ തീർത്ത കൂറ വടക്കെ നടയിൽ സ്ഥാപിച്ചു. ശ്രീകോവിലിൽ നിന്നും പൂജിച്ച പ്രസാദവും പുഷ്പഹാരവും കൂറയിൽ ചാർത്തിയ ശേഷം തട്ടകവാസി കൾ കൂറ ഉയർത്തി. മച്ചാട് മാമാങ്കത്തിന്റെ ഈ വർഷത്തെ പനങ്ങാട്ടുകര കല്ലംപാറ ദേശത്തെ ഭാരവാഹികളായ ശശികുമാർ മങ്ങാടൻ, കെ. ചന്ദ്രശേഖരൻ, ഇ.പി. നാരായണൻ, കെ. നാരായണൻകുട്ടി, കെ. ശിവദാസ്, മച്ചാട് മാമാങ്കം പുന്നം പറമ്പ് ദേശം പ്രസിഡന്റ് കെ. രാമചന്ദ്രൻ, തെക്കുംകര വിഭാഗം പ്രസിഡന്റ് രഘു പാലിശ്ശേരി എന്നിവർ പങ്കെടുത്തു.