വടക്കാഞ്ചേരി: നിയോജക മണ്ഡലത്തിലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് വച്ച് നൽകുന്നതിന് വേണ്ടി അനിൽ അക്കര എം.എൽ.എ.യുടെ നേതൃത്വത്തിൽ വടക്കാഞ്ചേരിയിൽ ജനകീയ അദാലത്ത് സംഘടിപ്പിച്ചു. അദാലത്തിൽ 25 ഓളം അപേക്ഷകൾ ലഭിച്ചു. അദ്യ അപേക്ഷ നൽകിയ മുണ്ടത്തിക്കോട് കോന്നിപ്പറമ്പിൽ സരോജനിക്ക് വീട് വച്ച് നൽകും. വടക്കാഞ്ചേരി നിയോജക മണ്ഡലത്തിൽ 250 വീടില്ലാത്ത കുടുംബങ്ങൾക്ക് വീട് വച്ചു കൊടുക്കുമെന്ന് അനിൽ അക്കര എം.എൽ.എ അറിയിച്ചു. പ്രതിപക്ഷ നേതാവ് കെ. അജിത്കുമാർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജിജോ കുരിയൻ എന്നിവർ നേതൃത്വം നൽകി.
ഇതിനിടെ വീട് മുടക്കിയ എം.എൽ.എയ്ക്ക് മാപ്പില്ല' വീടും ഭൂമിയുമില്ലാത്ത പാവപ്പെട്ട 140 കുടുംബങ്ങൾക്ക് സൗജന്യമായി വീട് വീട് ലഭിക്കുന്ന ലൈഫ് ഭവനപദ്ധതി നിർമ്മാണം അനാവശ്യ വിവാദത്തിലൂടെയും 'വ്യാജ പരാതി യിലൂടെയും അനിൽ അക്കര എം.എൽ.എ മുടക്കിയെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ, കെ.എസ്.കെ.ടി.യു, സി.ഐ.ടി.യു എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ വടക്കാഞ്ചേരിയിൽ കൂട്ടധർണ്ണ സംഘടിപ്പിച്ചു.
സി.പി.എം ജില്ലാ കമ്മിറ്റി അംഗവും നഗരസഭാ ചെയർമാനുമായ പി.എൻ. സുരേന്ദ്രൻ ധർണ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി, യു. ഏരിയ സെക്രട്ടറി കെ.എം. മൊയ്തു അദ്ധ്യക്ഷനായി. ത നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.ആർ. അനൂപ് കിഷോർ, സി.ഐ.ടി.യു ഏരിയ സെക്രട്ടറിയും എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റുമായ എസ്. ബസന്ത് ലാൽ എന്നിവർ പ്രസംഗിച്ചു.