ചേർപ്പ്: മാർക്കറ്റിലെ തീപിടിത്തം പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെ ഒമ്പതോടെയാണ് മാർക്കറ്റിന് പിറക്‌ വശത്തായി കൂട്ടിയിട്ടിരുന്ന മരങ്ങൾക്കും, പ്ലാസ്റ്റിക് മാലിന്യങ്ങൾക്കും തീപിടിച്ചത്. മാർക്കറ്റിലെ യൂണിയൻ തൊഴിലാളികളാണ് തീ പടരുന്നത് ആദ്യം കണ്ടത്. തുടർന്ന് തൃശൂരിൽ നിന്നെത്തിയ ഫയർഫോഴ്‌സും, യൂണിയൻ തൊഴിലാളികളും, നാട്ടുകാരും ചേർന്ന് തീ അണച്ചു. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

കഴിഞ്ഞ ദിവസം പരിസരത്ത് മുറിച്ച മരങ്ങൾ കൂട്ടിയിട്ട സ്ഥലത്താണ് തീ പിടിത്തമുണ്ടായത്. മാർക്കറ്റിനകത്ത് സ്ഥിതി ചെയ്യുന്ന കടകളിലേക്ക് തീ പടരാത്തത് വൻ ദുരന്തം ഒഴിവാക്കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എൻ സുരേഷ്, അംഗങ്ങളായ ഇ.വി ഉണ്ണിക്കൃഷ്ണൻ, സിനി പ്രദീപ് എന്നിവർ സ്ഥലത്തെത്തി.