ചാലക്കുടി: ഗവ. വനിതാ ഐ.ടി.ഐയെ ഒന്നാം നിലയിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി 78 ലക്ഷം രൂപ ചെലവിൽ നിർമിച്ച പുതിയ വർക്ക് ഷോപ്പ് കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി ടി.പി. രാമകൃഷ്ണൻ ഓൺലൈനിലൂടെ നിർവഹിച്ചു. ബി.ഡി. ദേവസി എം.എൽ.എ അദ്ധ്യക്ഷനായി. മുനിസിപ്പൽ ചെയർമാൻ വി.ഒ. പൈലപ്പൻ, വാർഡ് കൗൺസിലർ ബിന്ദു ശശികുമാർ, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷ നിതാ പോൾ, വ്യാവസായിക വകുപ്പ് ഡയറക്ടർ ഡോ. എസ്. ചിത്ര, പൊതുമരാമത്ത് ബിൽഡിംഗ് എക്‌സി. എൻജിനിയർ പി.വി. ബിജി, വനിതാ ഐ.ടി.ഐ പ്രിൻസിപ്പൽ പി.എ. സെബാസ്റ്റ്യൻ, എം.സി. ചെയർമാൻ അഡ്വ. കെ.എ. ജോജി, ചാലക്കുടി ഐ.ടി.ഐ പ്രിൻസിപ്പൽ പി.കെ. ആബിദ, വിവിധ പ്രിൻസിപ്പൽമാരായ കെ.സി. അജിത്, എം.എ. സൗജ, ട്രെയിനിസ് കൗൺസിൽ ചെയർപേഴ്‌സൺ പി.എസ്. രാജശ്രീ എന്നിവർ സംസാരിച്ചു.