തൃശൂർ: കേരള കാർഷിക സർവകലാശാലയുടെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലേക്ക് പ്രതിഷേധം നടത്തിയ കെ.എസ്.യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കെ.എസ്.യു തൃശൂർ ജില്ലാ സെക്രട്ടറി വി.എസ്. ഡേവിഡ് നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. ബ്ലസൻ വർഗീസ്, ഷെറിൻ ജോസ് എന്നിവരും പ്രതിഷേധത്തിൽ പങ്കാളികളായി. കെ. രാജൻ എം.എൽ.എയും കൃഷിമന്ത്രി വി.എസ്. സുനിൽകുമാറും ചേർന്ന് കാർഷിക സർവകലാശാലയിലെ സംവരണ തത്വം അട്ടിമറിച്ച് ലക്ഷങ്ങൾ കോഴ വാങ്ങി ആളുകളെ പിൻവാതിലിലൂടെ തിരുകിക്കയറ്റാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.