manthopp

തൃശൂർ: സുഗതകുമാരിയുടെ സ്മരണയ്ക്കായി നൂറിനം നാട്ടുമാന്തോപ്പുകൾ പദ്ധതിയുടെയും സുഭിക്ഷം സുരക്ഷിതം കാർഷിക പരിസ്ഥിതി അധിഷ്ഠിത വിള സൗഹൃദ സംരക്ഷണ പദ്ധതിയുടെയും സംസ്ഥാനതല ഉദ്ഘാടനം കുട്ടനെല്ലൂർ സി. അച്യുതമേനോൻ ഗവ. കോളേജിൽ മന്ത്രി വി. എസ് സുനിൽ കുമാർ നിർവഹിച്ചു. കോളേജ് കാമ്പസിൽ വെള്ള കുളമ്പൻ, മഞ്ഞ തക്കാളി, മധുരക്കോട്ടി, ഉണ്ട മധുരം, കൈത മധുരം തുടങ്ങിയ മാവിൻതൈകളാണ് നട്ടത്.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് വിപ്പ് അഡ്വ.കെ. രാജൻ മുഖ്യാതിഥിയായി. കേരളത്തിൽ അന്യം നിന്ന് കൊണ്ടിരിക്കുന്ന നാട്ടുമാവുകളുടെ സംരക്ഷണാർത്ഥം കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ സുഗതകുമാരിയുടെ സ്മരണയ്ക്കായാണ് 'നൂറിനം നാട്ടുമാവുകളുടെ മാന്തോപ്പ്' പദ്ധതി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി പൊതു സ്ഥലങ്ങളിലും വീട്ടുവളപ്പുകളിലും നിലവിലുള്ള നാടൻ മാവിനങ്ങൾ സംരക്ഷിക്കും. കൂടാതെ ലഭ്യമായ നൂറിനം നാട്ടുമാവുകളുടെ ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ കൃഷി വകുപ്പ് ഫാമുകളിൽ ഉല്പാദിപ്പിച്ച് തൊട്ടടുത്ത പഞ്ചായത്തുകളിൽ നട്ടുപിടിപ്പിച്ച് ജീൻ ബാങ്ക് തയ്യാറാക്കും.

ഫലവർഗ വികസന പദ്ധതിയിൽ നിന്നും ഒരു കോടിയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. ആദ്യഘട്ടത്തിൽ തൃശൂർ, കണ്ണൂർ ജില്ലകളിലെ തിരഞ്ഞെടുത്ത പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുക. 25 പഞ്ചായത്തുകളിലായി 100 ഇനം വ്യത്യസ്ത നാട്ടുമാവുകളുടെ 50,000 എണ്ണം നടീൽ വസ്തുക്കൾ വെച്ചു പിടിപ്പിച്ച് മാന്തോപ്പുകൾ ഉണ്ടാക്കും. തിരഞ്ഞെടുത്ത വാർഡുകളിലെ പൊതു സ്ഥലങ്ങൾ, സ്‌കൂൾ കോളേജ് കാമ്പസ്, സർക്കാർ സ്ഥാപനങ്ങൾ, പാർക്കുകൾ എന്നിവിടങ്ങളിലും കർഷകരുടെ വീട്ടുവളപ്പുകളിലും മാവിൻതൈകൾ നടും.

ലക്ഷ്യം ഇവ

അന്യം നിന്നു പോകുന്ന 100 ഇനം നാട്ടുമാവുകളുടെ മാതൃവൃക്ഷങ്ങൾ കണ്ടെത്തി ജിയോ ടാഗിംഗ്

ഇവയിലെ സയോൺ ശേഖരിച്ച് ഗ്രാഫ്റ്റുകൾ തയ്യാറാക്കുക

റഫറൻസ് ഗ്രന്ഥം തയ്യാറാക്കുക എ

നടുന്നത് ഈ ഇനങ്ങൾ

ഉണ്ടകൽക്കണ്ടം

തയ്യിൽ ചോപ്പൻ

കണ്ണൻ

തേനുണ്ട

ഹൽവ

അക്കര ലഡ്

പെൻഗ്വിൻ

ജെല്ലി മാങ്ങ

മരുന്ന് മാങ്ങ

പച്ച മധുരം

നടുന്നത്

84,000 ഹെക്ടർ സ്ഥലത്ത്