suhaib-raktha-ashtham
യൂത്ത് കോൺഗ്രസ് പെരിഞ്ഞനം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഷുഹൈബ് രക്തസാക്ഷിത്വ ദിനം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ ഉദ്ഘാടനം ചെയ്യുന്നു

കയ്പമംഗലം: യൂത്ത് കോൺഗ്രസ് പെരിഞ്ഞനം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഷുഹൈബ് രക്തസാക്ഷി ദിനാചരണവും, കർഷകർക്ക് ഐക്യദാർഢ്യവും, കേന്ദ്ര, സംസ്ഥാന സർക്കാർ ജനവഞ്ചനയ്ക്കെതിരെയും, പി.എസ്.സി അട്ടിമറിക്കെതിരെയും, ബന്ധു നിയമനത്തിനെതിരെയും പൊതുയോഗം സഘംടിപ്പിച്ചു.

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആദർശ് കിഴക്കേടത്ത് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് പെരിഞ്ഞനം മണ്ഡലം പ്രസിഡന്റ് കെ.വി ചന്ദ്രൻ, കയ്പമംഗലം മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഹസീന റിയാസ്, യൂത്ത് കോൺഗ്രസ് നേതാവ് ലിജീഷ് രാജൻ എന്നിവർ സംസാരിച്ചു.