 
തൃശൂർ: കാർഷിക മേഖല കോർപറേറ്റുകൾക്ക് തീറെഴുതുന്ന കാർഷിക നിയമം കേന്ദ്ര സർക്കാർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നഗരത്തിൽ നടക്കുന്ന കർഷക സത്യഗ്രഹം 55-ാം ദിവസത്തിലേക്ക്. ഇന്നലെ നടന്ന സത്യഗ്രഹം മഹിള അസോസിയേഷൻ കേന്ദ്ര എക്‌സിക്യൂട്ടിവ് അംഗവും മുൻ തൃശൂർ മേയറുമായ പ്രൊഫ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ടി.എസ്. സജീവൻ അദ്ധ്യക്ഷനായി. സി.പി.എം തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സേവ്യർ ചിറ്റിലപ്പിള്ളി, തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് പി. തങ്കം , കിസാൻ സഭ ജില്ലാ പ്രസിഡന്റ് കെ.കെ. രാജേന്ദ്ര ബാബു, സെക്രട്ടറി കെ.വി. വസന്ത് കുമാർ, കർഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി സെബി ജോസഫ് പെല്ലിശ്ശേരി എന്നിവർ സംസാരിച്ചു.