താഴേക്കാട് : ബിഷപ്പ് മാർ പോളി കണ്ണൂക്കാടന്റെ ഷഷ്ഠി പൂർത്തിയോടനുബന്ധിച്ച് താഴേക്കാട് സെന്റ് സെബാസ്റ്റ്യൻസ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ 60 മാവിൻ തൈകൾ നട്ടു. മൂവാണ്ടൻ, കുളമ്പ്, ചന്ദ്രക്കാരൻ തുടങ്ങിയ നാടൻ മാവുകളാണ് അറുപതാം പിറന്നാളിൽ നടുന്നത്.
പരിസ്ഥിതിയോട് ഇണങ്ങി ജീവിക്കാൻ ആഹ്വാനം ചെയ്ത് ആർച്ച് പ്രിസ്റ്റ ഫാദർ ജോൺ കവലക്കാട്ടിന് ബിഷപ്പ് മാവിൻ തൈകൾ കൈമാറി. കൈക്കാരന്മാരായ മാത്യൂസ് കരേടൻ, വിൻസെന്റ് തെക്കേത്തല, ജോർജ്ജ് തൊമ്മന, റീജോ പാറയിൽ, ഡി.എഫ്.സി പ്രവർത്തകൻ ഷിജു കരേടൻ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ടെൻസൺ കോട്ടോ, ആനി ഫെയ്ത്ത് എന്നിവർ സന്നിഹിതരായി.