കൊടകര: പിന്നാക്ക വിഭാഗങ്ങൾക്കും സമൂഹത്തിൽ തുല്യ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് പട്ടികജാതി - വർഗ ക്ഷേമ മന്ത്രി എ.കെ. ബാലൻ. എല്ലാ വിഭാഗം സമുദായങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കുന്ന നടപടികളുമായിട്ടാണ് സർക്കാർ മുന്നോട്ട് പോയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. നവീകരിച്ച കൊടകര കുംഭാര കോളനിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു. ചടങ്ങിൽ ബി.ഡി. ദേവസ്സി എം.എൽ.എ അദ്ധ്യക്ഷനായി. ബെന്നി ബെഹനാൻ എം.പി മുഖ്യാതിഥിയായി.
മൺപാത്ര നിർമ്മാണത്തിനും ഉത്പന്നങ്ങളുടെ പ്രദർശനത്തിനും വിൽപ്പനയ്ക്കുമായി വർക്ക് ഷെഡിന് 72 ലക്ഷം രൂപയുടെ സാങ്കേതിക അനുമതിയാണ് ലഭിച്ചിട്ടുള്ളത്. 82 കുടുംബങ്ങൾക്കുള്ള കുടിവെള്ള പദ്ധതി പൂർത്തീകരിച്ചു. 150 മീറ്റർ റോഡ് ടാർ ചെയ്തു സഞ്ചാര യോഗ്യമാക്കി.250 മീറ്റർ റോഡ് ഇന്റർലോക്ക് വിരിച്ചു എന്നിവയാണ് കോളനിയിൽ പൂർത്തീകരിച്ച വികസന പദ്ധതികൾ.