rafi

തൃശൂർ : വൈഗ 2020 ഫോട്ടോഗ്രഫി അവാർഡ് കേരളകൗമുദി സീനിയർ ഫോട്ടോഗ്രാഫർ റാഫി എം. ദേവസിക്ക്. ഇന്ന് ഉച്ചയ്ക്ക് ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം നൽകും. ചാലക്കുടി മാളക്കാരൻ വീട്ടിൽ പരേതനായ എം.എ. ദേവസിയുടെയും റോസിയുടെയും മകനാണ്.

ഭാര്യ ജൂഡി. മകൻ: ജോഹൻ. വിക്ടർ ജോർജ് അവാർഡ്, ഔഷധ കേരളം അവാർഡ്, ഭാസി മെമ്മോറിയൽ അവാർഡ്, അഗ്രി ഹോർട്ടി, എ.കെ.പി.എ, കെ.എസ്.ടി.എ അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മാതൃഭൂമി ഫോട്ടോഗ്രാഫർ മനീഷ് ചേമഞ്ചേരിയും അവാർഡിന് അർഹനായിട്ടുണ്ട്.