1
ഇരട്ടക്കുളങ്ങര വേലയോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്

വടക്കാഞ്ചേരി: ഇരട്ടകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ വേലാഘോഷച്ചടങ്ങുകൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്നു. ഉച്ചയ്ക്ക് വടക്കാഞ്ചേരി ശിവക്ഷേത്രത്തിൽ നടപ്പുര പഞ്ചവാദ്യം തീർത്തശേഷം പഞ്ചവാദ്യത്തിന്റെയും നെറ്റിപ്പട്ടം കെട്ടിയ ആനയുടെയും അകമ്പടിയോടെ ഇരട്ടക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലേക്ക് നീങ്ങി. നാടൻ കലാരൂപങ്ങളും പൂതൻ, ആണ്ടി, തിറ എന്നിവയ്ക്കും എഴുന്നള്ളിപ്പിനോടൊപ്പം ക്ഷേത്രത്തിൽ സംഗമിച്ചു. തുടർന്ന് മേളം, തായമ്പക, ദീപാരാധന, ചുറ്റുവിളക്ക് എന്നിവ നടന്നു.