വടക്കാഞ്ചേരി: മച്ചാട് ശ്രീ ഷൺമുഖാനന്ദ ക്ഷേത്രത്തിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് പ്രതിഷ്ഠാദിന ചടങ്ങുകൾ നടന്നു. നാദസ്വരത്തിന്റെ അകമ്പടിയോടെ വിവിധ ദേശക്കാർ ക്ഷേത്രത്തിലെത്തി കാവടിയഭിഷേകം ചെയ്തു.
മങ്കര സൗഹൃദ സംഘം, മങ്കര ദേശം, വിരുപ്പാക്ക ദേശം എന്നീ കാവടി സംഘങ്ങൾ അഭിഷേകം നടത്തി. പ്രതിഷ്ഠാ ദിനാഘോഷത്തിന്റെ ഭാഗമായി പ്രത്യേക പൂജകളും, അഭിഷേകങ്ങളും നടന്നു. ക്ഷേത്രം പ്രസിഡന്റ് എം.ആർ. ഉദയൻ, സെക്രട്ടറി എ.വി. സന്തോഷ്, ട്രഷറർ കെ.കെ. പ്രകാശൻ എന്നിവർ നേതൃത്വം നല്കി.