hospital
കൊടുല്ലൂർ താലൂക്ക് ആശുപത്രിയിൽ നിന്നും സ്ഥലം മാറി പോകുന്ന ഡോ. ടി.വി. റോഷിന് കെ.പി.സി.സി സെക്രട്ടറി സി.എസ് ശ്രീനിവാസൻ ഉപഹാരം സമർപ്പിക്കുന്നു.

കൊടുങ്ങല്ലൂർ: സ്ഥലം മാറിപ്പോകുന്ന താലൂക്കാശുപത്രിയിലെ ജനകീയ ഡോക്ടർ സൂപ്രണ്ട് ടി.വി. റോഷിനെ കൊടുങ്ങല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു. മണ്ഡലം കമ്മിറ്റി ഉപഹാരം കെ.പി.സി.സി സെക്രട്ടറി സി.എസ് ശ്രീനിവാസ് റോഷിന് സമർപ്പിച്ചു. മണ്ഡലം പ്രസിഡൻ്റ് ഇ.എസ് സാബു, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് കെ.പി സുനിൽകുമാർ, എറിയാട് ബ്ലോക്ക് ജനറൽ സെക്രട്ടറി പി.എസ് മണിലാൽ, പി. ദിലീപ്, കെ.എസ് കമറുദ്ദീൻ എന്നിവർ പ്രസംഗിച്ചു.