 
വടക്കാഞ്ചേരി: ജലാശയങ്ങളിലെ അപകടങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച് അഗ്‌നി രക്ഷാ സേനയുടെ നേതൃത്വത്തിൽ സിവിൽ ഡിഫൻസ് അംഗങ്ങൾക്കും പൊതുജനങ്ങൾക്കുമുള്ള ബോധവത്കരണ ക്ലാസും സ്‌കൂബ ഡൈവിംഗ് മോക്ഡ്രില്ലും വാഴാനി ഡാമിൽ നടത്തി. അഗ്‌നി രക്ഷാ സേനയ്ക്ക് പുതുതായി ലഭിച്ച ഓറഞ്ച് നിറത്തിലുള്ള അക്വാട്ടിക് ജാക്കറ്റുകൾ ധരിച്ചായിരുന്നു മോക്ഡ്രിൽ.
ജലാശയങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾ സുഗമമാക്കാനും ദുരന്ത മുഖങ്ങളിൽ സേനയെ എളുപ്പത്തിൽ തിരിച്ചറിയാനും സഹായകമാകുന്ന രീതിയിൽ ആണ് ജാക്കറ്റ് നിർമ്മിച്ചിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ അഗ്‌നിരക്ഷാ നിലങ്ങളിലും ജാക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട്. സ്റ്റേഷൻ അസിസ്റ്റന്റ് ഓഫീസർ സി.ബി. വർഗീസ്, ഫയർ ഓഫീസർ രമേശ്, ഷഹീർ, ഷാജു, ഹോം ഗാർഡുമാരായ തോമസ്, നാരായണൻകുട്ടി എന്നിവർ പങ്കെടുത്തു.