puakatukarapaam
മണലി പുഴയില്‍ നിര്‍മ്മിച്ച പുലക്കാട്ടുക്കര പാലം മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നാട മുറിച്ച് തുറന്ന് കൊടുക്കുന്നു

പുലക്കാട്ടുകര: നെന്മണിക്കര തൃക്കൂർ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മണലി പുഴയിൽ നിർമ്മിച്ച പുലക്കാട്ടുക്കര പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ ഓൺലൈൻ വഴി നാടിന് സമർപ്പിച്ചു. മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നാടമുറിച്ച് പാലം തുറന്ന് കൊടുത്തു. ഉത്സവച്ഛായയിൽ നടന്ന ചടങ്ങിൽ മന്ത്രി സി. രവീന്ദ്രനാഥ് അദ്ധ്യക്ഷനായി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത്, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.എസ്. ബൈജു, മോഹനൻ തൊഴുക്കാട്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.എസ്. പ്രിൻസ്, ജോസഫ് ടാജറ്റ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷീല മനോഹരൻ, പോൾസൺ തെക്കുംപീടിക, പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രിയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

സംസ്ഥാനത്ത് തൂണുകൾ ഇല്ലാതെ നിർമ്മിക്കുന്ന നീളം കൂടിയ പാലം എന്ന പ്രത്യേകത കൂടിയുള്ള പാലത്തിന് നാല് കോടി രൂപ നബാഡും ഒരു കോടി രുപ സംസ്ഥാന സർക്കാരും ചെലവിട്ടു.